കൊവിഡ് 19; തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മൂന്നുപേർ ആശുപത്രി വിട്ടു

കൊവിഡ് 19 സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മൂന്നുപേരെ ഡിസ്ചാർജ് ചെയ്തു. തുടർ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയതോടെ മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് തീരുമാനം കൈക്കൊണ്ടത്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ ആറായി ചുരുങ്ങി.
ഫ്രാൻസിൽ നിന്നെത്തിയ ദമ്പതികൾക്കും ദുബായിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിക്കുമാണ് രോഗം ഭേദമായത്. തുടർ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആണെന്ന് കണ്ടതോടെ ഇവർക്ക് ആശുപത്രിയിൽ നിന്ന് വിടുതൽ നൽകാൻ മെഡിക്കൽ ബോർഡ് യോഗം ചേർന്നു തീരുമാനമെടുക്കുകയായിരുന്നു. വീടുകളിൽ എത്തിയാലും 14 ദിവസം ഇവർ കർശന നിരീക്ഷണത്തിൽ തുടരും. മൂന്നു പേർ കൂടി രോഗമുക്തരായതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം ആറായി.
അതേസമയം, രോഗവ്യാപനമുണ്ടായൽ കൈക്കൊള്ളേണ്ട മുൻകരുത്തലിന്റെ ഭാഗമായി തൃശൂർ മെഡിക്കൽ കോളജിൽ നാല് നിലകളുള്ള ബ്ലോക്ക് പ്രത്യേകം സജ്ജീകരിച്ചു. 40 ഐസൊലേഷൻ മുറികളും 36 ക്വുബിക്കൽ ഐസൊലേഷൻ മുറികളും ഒരുക്കി കഴിഞ്ഞു. ഇതിനു പുറമെ 36 ഐസിയുവും 26 വെന്റിലേറ്ററും സജ്ജമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് ജില്ലാഭരണകൂടം പറയുന്നത്.
Story highlight: Three persons, covid treatment, at Thrissur Medical College have been discharged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here