പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിരീകരിച്ച പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തവര്‍ വിവരം അറിയിക്കണം

പത്തനംതിട്ടയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച പെണ്‍കുട്ടിക്കൊപ്പം ഒരേ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത കോട്ടയം ജില്ലയിലുള്ളവര്‍ കളക്ടറേറ്റിലെ കൊറോണ കണ്‍ട്രോള്‍ റൂമില്‍ (1077) ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മാര്‍ച്ച് 15ന് രാവിലെ 9.15ന് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിലെ എസ്-9 കോച്ചില്‍ യാത്ര ചെയ്ത പെണ്‍കുട്ടി 17ന് രാവിലെ 11നാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. അന്ന് ഉച്ചകഴിഞ്ഞ് 2.45ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ശബരി എക്‌സ്പ്രസില്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്ത് കോട്ടയം വഴി ചെങ്ങന്നൂരില്‍ എത്തുകയായിരുന്നു.
Story Highlights- covid confirmed girl ,Pathanamthitta should be informed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here