തിരുവനന്തപുരത്ത് ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർക്ക് കൊവിഡ് ഭേദമായി

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർക്ക് രോഗം ഭേദമായി. മണക്കാട് സ്വദേശികളായ രണ്ട് പേർക്കും ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന കൊല്ലം സ്വദേശിക്കുമാണ് കൊവിഡ് നെഗറ്റീവായത്. കൊല്ലം സ്വദേശി കൊറോണ കെയർ സെന്ററിലും മണക്കാട് കല്ലാട്ട്മുക്ക് സ്വദേശി നെടുമങ്ങാട് ആശുപത്രിയിലും നിരീക്ഷണത്തിൽ തുടരും.
Read Also: മൂന്നാറില്‍ ഏഴ് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍
ജില്ലയിൽ ഇനി നാല് പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ നിന്ന് ഏറ്റവും ഒടുവിൽ ലഭിച്ച 119 പരിശോധന ഫലവും നെഗറ്റീവായി. രോഗ ഉറവിടം കണ്ടെത്താനാകാതെ രോഗി മരിച്ച പോത്തൻകോട് നിന്ന് ഇതു വരെ പരിശോധനയ്ക്കയച്ച മുഴുവൻ സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇന്ന് അയച്ച 56 സാമ്പിളുകൾ അടക്കം 214 പരിശോധന ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ 6245 പേർ വീടുകളിലും 92 പേർ ആശുപത്രികളിലും 327 പേർ കൊറോണ കെയർ സെന്ററുകളിലും നിരീക്ഷണത്തിലുണ്ട്.
അതേസമയം കൊറോണ വൈറസിന് എതിരെ രാപ്പകൽ ഭേദമന്യേ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ വിവേചനപരമായി പെരുമാറുന്നവർക്കെതിരെ നടപടി എടുക്കും. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ഫീൽഡ് പ്രവർത്തകർ എന്നിവർക്ക് നേരെ വിവേചനപരമായ പെരുമാറുന്നതിനെതിരെ നടപടിയെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ വ്യക്തമാക്കി. ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം കളക്ടർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
trivandrum, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here