വയനാട്ടില്‍ കൊവിഡ് ബാധിച്ച രണ്ട് പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു

വയനാട്ടില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് രോഗികള്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മാര്‍ച്ച് 26നും 30നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളാണ് ഇന്ന് വീടുകളിലേക്ക് മടങ്ങിയത്. കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് കൊന്നപ്പൂക്കള്‍ നല്‍കിയാണ് ഇരുവരേയും മടക്കിയത്. 28 ദിവസം രണ്ട് പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ആകെ മൂന്ന് പേരില്‍ രണ്ട് പേരാണ് ആശുപത്രി വിട്ടത്.
അതേസമയം, വയനാട് ജില്ലയില്‍ നിരീക്ഷണത്തിലുളളവരുടെ ആകെയെണ്ണം 12647 ആയി. കൊവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ എട്ട് പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. പരിശോധനയ്ക്കയച്ച 199 സാമ്പിളുകളില്‍ 184 എണ്ണത്തിന്റെ ഫലവും നെഗറ്റീവാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Story Highlights- two covid 19 cured Patients left hospital, wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here