കൊവിഡ് പ്രതിരോധ സേനയെ നയിക്കാൻ മോദിയെ ക്ഷണിച്ച് ലോകരാജ്യങ്ങൾ ? പ്രചരിക്കുന്നത് കള്ളം [24 Fact Check]

മറ്റ് ലോകരാജ്യങ്ങളെ അപേക്ഷിച്ച് കൊറോണ വൈറസ് ബാധയെ ഇന്ത്യ പ്രതിരോധിക്കുന്നത് മികച്ച രീതിയിൽ തന്നെയാണ്. മറ്റ് രാജ്യങ്ങളിൽ മരണസംഘ്യ ആയിരങ്ങൾ പിന്നിട്ടപ്പോൾ ഇവിടെ മരണനിരക്ക് കുറവാണ്. ഈ പശ്ചാത്തലത്തിൽ ഒരു വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനം നയിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകരാജ്യങ്ങൾ ക്ഷണിച്ചു എന്നാണ് പ്രചരണം.
വ്യാജപ്രചരണത്തിന് കൂട്ടായി വിയോൺ ന്യൂസ് വീഡിയോയും ഉണ്ട്. ബിജെപി എംഎൽഎ അതുൽ ഭത്ഖാൽക്കർ, മണിപ്പൂർ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രജത് സേതി, അടക്കം നിരവധി പ്രമുഖരാണ് ഈ വ്യാജ സന്ദേശം പങ്കുവച്ചിരിക്കുന്നത്.
18 nations including USA and UK wants @narendramodi
as leader for TASK FORCE for CORONA..what a proud moment for INDIA.. Let’s support our Great leader and We will definitely
win the war against Corona. ? pic.twitter.com/V1zY4IhkBf— Atul Bhatkhalkar (@BhatkhalkarA) April 1, 2020
എന്നാൽ വീഡിയോയിൽ വിയോൺ വാർത്താ അവതാരക ‘ കൊവിഡ് പ്രതിരോധ സേനയെ നയിക്കാൻ മോദിയെ ലോകരാജ്യങ്ങൾ ക്ഷണിച്ചു’ എന്ന് പറഞ്ഞിട്ടില്ല. അവതാരകയുടെ വാക്കുകൾ ഇങ്ങനെ :’ എല്ലാ സാർക്ക് രാജ്യങ്ങളും ഇന്ത്യയുടെ നീക്കം സ്വീകരിച്ചു. ഈ കൊലയാളി വൈറസിനെ ചെറുക്കാൻ ന്യൂ ഡൽഹിയുമായി ചേർന്ന് പ്രവർത്തിക്കാൻ അവർ താത്പര്യപ്പെടുന്നു.’ സാർക്ക് രാജ്യങ്ങളെന്നാൽ ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നിവയാണ്.
Read Also : കൊവിഡ് 19: നാല് സംസ്ഥാനങ്ങളിൽ അവധി ? [24 Fact Check]
Read Also :
Under PM @narendramodi, India takes global centerstage in setting up an international task force to coordinate efforts to contain Covid-19 pandemic worldwide. World leaders Trump, Boris Johnson, Scott Morrison etc want our PM Modi to lead the efforts! This is true statesmanship. pic.twitter.com/m5FjBaxxyQ
— Rajat Sethi (@RajatSethi86) March 29, 2020
‘ദക്ഷിണേഷ്യൻ നേതാക്കൾ മാത്രമല്ല, മറ്റ് ലോകരാജ്യങ്ങളിലെ നേതാക്കളും മോദിയുമായി ബന്ധപ്പെട്ടു. ഇതിൽ ആദ്യ പേര് ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോൺസന്റേതാണ്. കൊറോണ വ്യാപനത്തെ ചെറുക്കാൻ കൂട്ടായ പരിശ്രമങ്ങൾ വേണമെന്ന് ബോറിസ് ജോൺസൻ മോദിയോട് പറഞ്ഞു. ജി20 ലിങ്ക് ഗ്രൂപ്പ് തുടങ്ങാനുള്ള നരേന്ദ്ര മോദിയുടെ നീക്കത്തെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും അഭിനന്ദിച്ചു.’-അവതാരക പറഞ്ഞു നിർത്തി.
I would like to propose that the leadership of SAARC nations chalk out a strong strategy to fight Coronavirus.
We could discuss, via video conferencing, ways to keep our citizens healthy.
Together, we can set an example to the world, and contribute to a healthier planet.
— Narendra Modi (@narendramodi) March 13, 2020
വീഡിയോയിൽ എവിടെയും കൊവിഡ് പ്രതിരോധ സേനയെ നയിക്കാൻ നേതാക്കൾ മോദിയെ ക്ഷണിച്ചതായി പറഞ്ഞിട്ടില്ലെന്ന് ചുരുക്കം.
Story Highlights- fact check, Modi, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here