അംബേദ്കര്‍ ജയന്തി പൊതു അവധിയായി പ്രഖ്യാപിച്ച് കേന്ദ്രം

ഭീം റാവു അംബേദ്കറിന്റെ ജന്മദിനമായ ഏപ്രില്‍ 14 പൊതു അവധിയാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 14 ന് വിഷു ആയതിനാല്‍ കേരളത്തില്‍ നേരത്തെ തന്നെ അവധിയാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ബി ആര്‍ അംബേദ്കര്‍ ജനിച്ചത് 1891 ലാണ്. ദളിത് മുന്നേറ്റ നേതാവുകൂടിയായിരുന്നു. അദ്ദേഹത്തെ മരണശേഷം ഭരത് രത്ന നല്‍കി രാജ്യം ആദരിച്ചു. ആദ്യ ജവഹര്‍ലാല്‍ നെഹ്റു മന്ത്രി സഭയിലെ നിയമ മന്ത്രി ആയിരുന്നു. അഭിഭാഷകനായിരുന്ന അംബേദ്കര്‍ കൊളംബിയ സര്‍വകലാശാല, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി.
Story Highlights: b r ambedkar, public holiday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here