Advertisement

കമ്മ്യൂണിറ്റി കിച്ചന്റെ പേരിൽ കോൺഗ്രസ് നേതാവിന്റെ പണപ്പിരിവ്

April 9, 2020
1 minute Read

കമ്മ്യൂണിറ്റി കിച്ചന്റെ പേരിൽ പണപ്പിരിവ് നടത്തി കൊച്ചി കോർപറേഷൻ കൗൺസിലർ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിടെ തനത് ഫണ്ടിൽ നിന്ന് പണം ലഭ്യമാകുമെങ്കിലും സ്വന്തം നിലയിൽ പണപ്പിരിവ് നടത്തുകയാണ് എംപി മുരളീധരൻ എന്ന കോൺഗ്രസ് നേതാവ്.

പ്രദേശത്ത് പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചന് വേണ്ടിയായിരുന്നു പണപ്പിരിവ്. എംപി മുരളീധരൻ തന്റെ കീഴിലുള്ള ഫള്‌റാറ്റുകളിൽ നിന്നാണ് പണപ്പിരിവ് നടത്തിയത്. നാടൊരാപത്തിൽ നിൽക്കുമ്പോൾ പണം തന്ന് സഹായിച്ചാൽ ഉപകാരമായിരിക്കുമെന്ന് മുരളീധരൻ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടു.

എന്നാൽ കോർപറേഷൻ പണപ്പിരിവ് ആഹ്വാനം ചെയ്തിട്ടില്ല. ഇത്തരം നടപടികൾ കോർപറേഷൻ നിരുത്സാഹപ്പെടുത്താറുണ്ട്. എന്നാൽ സ്‌പോൺസർഷിപ്പുകളിലൂടെ പണം സ്വീകരിക്കാം. അരിയോ, പലചരക്കോ, അവശ്യ വസ്തുക്കളുടെ രൂപത്തിലോ സ്വീകരിക്കാനാണ് കോർപറേഷൻ അനുമതി നൽകുന്നത്.

ഈ നിബന്ധനകളെല്ലാം ലംഘിച്ചുകൊണ്ടാണ് നിലവിൽ കോൺഗ്രസ് നേതാവ് പണപ്പിരിവ് നടത്തിയിരിക്കുന്നത്.

Story Highlights- lock down, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top