കൊവിഡ് : അവസാന വര്‍ഷ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടെ കോഴ്സ് കാലാവധി നീട്ടി

കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിവിധ മെഡിക്കല്‍ കോളജുകളിലെ അവസാന വര്‍ഷ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടെ കോഴ്സ് കാലാവധി ദീര്‍ഘിപ്പിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് കോഴ്സ് കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. കൊവിഡ് 19 രോഗ വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തിലാണ് തീരുമാനം.
നിലവില്‍ ഈ മാസം 30 നാണ് മെഡിക്കല്‍ പിജി കോഴ്സുകളുടെ കലാവധി അവസാനിക്കുന്നത്. എന്നാല്‍ പുതിയ പിജി ബാച്ച് വരുന്നത് വരെയാണ് കാലവധി നീട്ടാന്‍ തീരുമാനിച്ചത്. കോഴ്സ് ദീര്‍ഘിപ്പിച്ച കാലയളവില്‍ ഇവര്‍ക്കുള്ള സ്റ്റൈപ്പന്‍ഡ് തുകയും താമസ സൗകര്യവും നല്‍കണം. മേയ് രണ്ടിന് പുതിയ പിജി കോഴ്സ് തുടങ്ങണം. എന്നാല്‍ കൊവിഡ് മൂലം പുതിയ ബാച്ചിന്റെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
കൊവിഡ് 19 വൈറസ് ബാധയുടെ പ്രത്യേക സാഹചര്യത്തില്‍ പുതിയ ബാച്ച് പിജി വിദ്യാര്‍ത്ഥികളുടെ പ്രവേശനം വൈകും. ഇത് മെഡിക്കല്‍ കോളജ് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാലാണ് നിലവിലെ പിജി വിദ്യാര്‍ത്ഥികളുടെ കലാവധി നീട്ടുന്നത്. മെഡിക്കല്‍ പിജി പരീക്ഷകള്‍ പരീക്ഷ 29 ന് തുടങ്ങാനാണ് നേരത്തെ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചിരുന്നത്.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here