Advertisement

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കമ്യൂണിറ്റി കിച്ചനിൽ ഡിവിഷൻ കൗൺസിലറുടെ പിറന്നാൾ ആഘോഷം

April 10, 2020
1 minute Read

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കമ്യൂണിറ്റി കിച്ചനിൽ ഡിവിഷൻ കൗൺസിലറുടെ പിറന്നാൾ ആഘോഷം. കൊച്ചി കോർപ്പറേഷൻ 46 അം ഡിവിഷനായ ചക്കരപറമ്പിലെ കൗൺസിലർ നസീമയുടെ പിറന്നാളാണ് അഞ്ചു മന കോർപ്പറേഷൻ ക്യാന്റീനിലെ കമ്യൂണിറ്റി കിച്ചനിൽ നടന്നത്. കൗൺസിലർമാർ എല്ലാവരും ചേർന്ന് കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ വാട്സപ്പ് ഗ്രൂപ്പിൽ പങ്ക് വയ്ക്കുകയും ചെയ്തു.

കൊച്ചി കോർപ്പറേഷന്റെ കീഴിൽ അഞ്ചു മനയിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചനിലാണ് പിറന്നാൾ ആഘോഷം നടന്നത്. കൊച്ചി കോർപ്പറേഷൻ 46 അം ഡിവിഷനായ ചക്കരപറമ്പിലെ കൗൺസിലർനസീമയുടെ പിറന്നാളാൾ കമ്യൂണിറ്റി കിച്ചനിലെ മുഴുവൻ ആളുകളും ചേർന്ന് ആഘോഷിക്കുകയായിരുന്നു. മറ്റ് ഡിവിഷനുകളിലെ കൗൺസിലർമാരായ ജോസഫ് അലക്സ്, മുരളിധരൻ, വത്സല കുമാരി എന്നിവരും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. പിറന്നാൾ ആഘോഷിച്ചതിന് സഹകൗൺസിലർമാർക്കും, കമ്യൂണിറ്റി കിച്ചനിലുണ്ടായിരുന്ന കോർപ്പറേഷൻ ജീവനക്കാർക്കും വാട്സപ്പ് ഗ്രൂപ്പിലൂടെ നസീമ നന്ദിയും രേഖപ്പെടുത്തി. പിന്നീട് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വാട്സപ്പ് ഗ്രൂപ്പിൽ പങ്ക് വെക്കുകയും ചെയ്തു.

കമ്യൂണിറ്റി കിച്ചനുകൾ ആൾകൂട്ടങ്ങളായി മാറരുതെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പൂർണമായും ലംഘിച്ച് കൊണ്ടായിരുന്നു അഞ്ചു മന കമ്യൂണിറ്റി കിച്ചനിലെ ഈ പിറന്നാൾ ആഘോഷം.

അതേ സമയം, സംസ്ഥാനത്ത് ഇന്നലെ 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിൽ 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഒരാൾ വിദേശത്തു നിന്ന് വന്നതാണ്. മൂന്ന് പേരുടെ ടെസ്റ്റ് റിസൽട്ട് നെഗറ്റീവായി.

Story Highlights: birthday party in community kitchen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top