എക്കാലത്തെയും മികച്ച ക്രിക്കറ്റ് ഇലവൻ; അഫ്രീദിയുടെ പട്ടികയിൽ ഒരു ഇന്ത്യൻ താരവും അഞ്ച് പാകിസ്താൻ താരങ്ങളും

മുൻ പാക് താരം ഷാഹിദ് അഫ്രീദ് തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ക്രിക്കറ്റ് ഇലവനിൽ ഒരു ഇന്ത്യൻ താരവും നാല് പാകിസ്താൻ താരങ്ങളും. താൻ കളിച്ചു കൊണ്ടിരുന്ന സമയത്തെ മികച്ച താരങ്ങളെയാണ് അഫ്രീദി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്ന ഇന്ത്യൻ താരം. അഫ്രീദിക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്.
പാക് താരം സയീദ് അൻവറും, ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആഡം ഗിൽക്രിസ്റ്റുമാണ് ടീമിന്റെ ഓപ്പണർമാർ. മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗ് മൂന്നാം നമ്പറിൽ. ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കർ, മുൻ പാക് നായകൻ ഇൻസമാം ഉൾഹഖ്, ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജാക്വസ് കാലീസ് എന്നിവർ യഥാക്രമം 4 മുതൽ 6 വരെ സ്ഥാനങ്ങളിൽ ബാറ്റിംഗിനെത്തും.
മുൻ പാക് വിക്കറ്റ് കീപ്പർ റഷീദ് ലത്തീഫാണ് അഫ്രീദി തിരഞ്ഞെടുത്ത ടീമിന്റെ വിക്കറ്റ് കാക്കുക. പാക് പേസർമാരായ വസീം അക്രം, ഷൊഐബ് അക്തർ, ഓസ്ട്രേലിയയുടെ ഗ്ലെൻ മഗ്രാത്ത് എന്നിവരാണ് ടീമിന്റെ പേസ് ബൗളിംഗ് കൈകാര്യം ചെയ്യുക. ഓസീസ് ഇതിഹാസ സ്പിന്നർ ഷെയിൻ വോണാണ് അഫ്രീദിയുടെ അക്കാലത്തെയും മികച്ച ക്രിക്കറ്റ് ഇലവനിലെ ഏക സ്പിന്നർ.
അഞ്ച് പാക് കളിക്കാരെ ടീമിൽ ഉൾപ്പെടുത്തിയ അഫ്രീദിക്കെതിരെ വിമർശനം ശക്തമാണ്. അനിൽ കുംബ്ലെ, മുത്തയ്യ മുരളീധരൻ തുടങ്ങിയ ലോകോത്തര സ്പിന്നർമാർ ടീമിൽ ഇല്ലാത്തത് ആരാധകർ ചോദ്യം ചെയ്യുന്നുണ്ട്. റഷീദ് ലത്തീഫിനെ വിക്കറ്റ് കീപ്പർ ആക്കിയതും ആരാധകർ ചോദ്യം ചെയ്യുന്നു.
Story Highlights: cricket all time best eleven shahid afridi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here