ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്തെ 3,85000 ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ 14ന് ശേഷം ഇതിനായുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിന് പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, വരുമാനമില്ലാതെ കഷ്ടപ്പെടുന്ന ഈ തൊഴിലാളികൾക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ പ്രകാരം സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story highlight: Govt to allot a separate non-stop train for other state employees CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here