രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമോ ? , തീരുമാനം ഇന്ന് അറിയാം

രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമോ എന്നതില്‍ തീരുമാനം ഇന്ന് അറിയാം. ലോക്ക്ഡൗണ്‍ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വിഡിയോ കോണ്‍ഫ്രന്‍സിലൂടെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിക്കും. പൊതുഇടങ്ങള്‍ മെയ് 15 വരെ അടച്ചിടണമെന്നാണ് കേന്ദ്രമന്ത്രിസഭാ സമിതിയുടെ ശുപാര്‍ശ. സംസ്ഥാന അതിര്‍ത്തികള്‍ ഉടന്‍ തുറക്കരുത് എന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര ആരോഗ്യവകുപ്പും മൂന്നാഴ്ചത്തെ സമ്പൂര്‍ണ നിയന്ത്രണമാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ തുടരണം എന്ന അഭിപ്രായം കേന്ദ്രത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം ലോക്ക്ഡൗണ്‍ തുടരാനുള്ള നിര്‍ദേശമാവും മുന്നോട്ട് വയ്ക്കുക. കൊവിഡ് സാമ്പത്തിക പാക്കേജും യോഗത്തില്‍ ചര്‍ച്ചയാകും എന്നാണ് സൂചന.
Story Highlights- lockdown will continue in the country, the decision is known today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here