സൗജന്യറേഷന്‍ വിതരണത്തില്‍ റെക്കോര്‍ഡ്; 97 ശതമാനം പേര്‍ റേഷന്‍ വാങ്ങി

സംസ്ഥാനത്തെ സൗജന്യറേഷന്‍ വിതരണം റെക്കോര്‍ഡ് കൈവരിച്ചു. 97 ശതമാനം പേര്‍ ഈ മാസത്തെ സൗജന്യറേഷന്‍ വിഹിതം കൈപ്പറ്റിയതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. സംസ്ഥാനത്ത് പലവ്യഞ്ജന കിറ്റ് വിതരണവും തുടരുകയാണ്. 5.92 ലക്ഷം എഎവൈ കിറ്റുകളില്‍ 3.5 ലക്ഷം എണ്ണം വിതരണം ചെയ്തു.
ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ സ്വന്തം റേഷന്‍ കടയില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് മാത്രം തൊട്ടടുത്ത റേഷന്‍കടയില്‍ നിന്ന് സത്യവാങ്മൂലം ഹാജരാക്കി പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗപ്പെടുത്താന്‍ സൗകര്യം നല്‍കും. ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധി/ വാര്‍ഡ് മെമ്പര്‍/ കൗണ്‍സിലര്‍ സത്യവാങ്മൂലത്തില്‍ സാക്ഷ്യപ്പെടുത്തണം.
Story Highlights- Record in rations Distribution; 97% of them bought rations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here