ലോക്ക് ഡൗണിൽ കർശന ഉപാധികളോടെ ഇളവ് അനുവദിക്കും; ധനമന്ത്രി തോമസ് ഐസക്ക്

സംസ്ഥാനത്തെ ലോക്ക് ഡൗണിൽ കർശന ഉപാധികളോടെ ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സാമ്പത്തികപ്രശ്നങ്ങളല്ല, മനുഷ്യന്റെ ജീവനാണ് വലുതെന്നും തിരുവനന്തപുരത്തെ കമ്മ്യൂണിറ്റി കിച്ചൺ സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.
റിസർവ് ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ കേന്ദ്രം സംസ്ഥാനങ്ങളെ അനുവദിക്കുന്നില്ലെന്നും തരാനുള്ള സാമ്പത്തികവിഹിതമെങ്കിലും കേന്ദ്രം ഈ സമയത്ത് തരണമെന്നും മന്ത്രി കുറ്റപ്പെടുത്തി. ലോക്ക് ഡൗൺ മൂലം ഈ മാസം മാത്രം സംസ്ഥാന സർക്കാരിന് പതിനയ്യായിരം കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നും റിപ്പോ റേറ്റ് 4.4 ശതമാനമായി കുറച്ചിട്ടും ഒൻപത് ശതമാനം പലിശയാണ് കേരളം നൽകേണ്ടി വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story highlight: Relaxation with strict conditions on lockdown; Finance Minister Thomas Isaac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here