ഇന്ന് കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിയുടെ സഞ്ചാരപാത പുറത്തുവിട്ടു

സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിയുടെ സഞ്ചാരപാത പുറത്തുവിട്ടു. മാര്‍ച്ച് 22 ന് ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വഴി തിരുവനന്തപുരത്ത് എത്തിയ ഇദ്ദേഹം അന്നു മുതല്‍ ഹോം ഐസൊലേഷനില്‍ ആയിരുന്നു. കൊവിഡ് 19 സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സഹയാത്രികനായിരുന്നു ഇയാള്‍.
മാര്‍ച്ച് 18-19ന് അല്‍ക്കൂസ് വില്ലയിലെ താമസസ്ഥലത്തുണ്ടായിരുന്ന ഇദ്ദേഹം ദുബായ് ആസ്റ്റര്‍ ക്ലിനിക്ക് സന്ദര്‍ശിച്ചു. മാര്‍ച്ച് 22ന് ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ -AI 968 നമ്പര്‍ വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. മാര്‍ച്ച് 22 വൈകുന്നേരം മൂന്ന് മണിക്ക് ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ചിറ്റാറിലെ വീട്ടില്‍ നിരീക്ഷണത്തില്‍ ഏപ്രില്‍ 11ന് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗി സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണിത്. ഈ സ്ഥലങ്ങളില്‍ ഈ തിയതികളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ ദയവായി 9188297118, 9188294118 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പത്തനംതിട്ട കളക്ടര്‍ അറിയിച്ചു.
Story highlights -Root map of covid confirmed Pathanamthitta resident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here