Advertisement

ലക്ഷദീപില്‍ കുടുങ്ങിയ അധ്യാപകരെ തിരികെ എത്തിക്കും

April 12, 2020
1 minute Read

ലക്ഷദീപിലെ വിവിധ ദ്വീപുകളില്‍ പത്താംക്ലാസ്, പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷ ഡ്യൂട്ടിക്കായി പോയ മലയാളി അധ്യാപകരെ തിരികെ എത്തിക്കും. എട്ട് മലയാളി അധ്യാപകരാണ് മാര്‍ച്ച് 8 ന് പരീക്ഷ ഡ്യൂട്ടിക്കായി ലക്ഷദീപിലെത്തിയത്. ലോക്ക്ഡൗണ്‍ കാരണം അധ്യാപകര്‍ ഒരു മാസത്തിലേറെയായി നാല് ദ്വീപുകളിലായി കുടുങ്ങി കിടക്കുകയായിരുന്നു. അധ്യാപകരെ കവരത്തിയിലെത്തിച്ചു എന്നാണ് റിപ്പോര്‍ട്ട്. കവരത്തിയില്‍ നിന്ന് അധ്യാപരെ തിരിച്ച് കൊച്ചിയിലെത്തിക്കും.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം കപ്പല്‍ സര്‍വീസ് നിലച്ചതാണ് ഇവര്‍ ദ്വീപില്‍ കുടുങ്ങാന്‍ കാരണം.
കൊച്ചിയില്‍ കുടുങ്ങിയ ദ്വീപ് നിവാസികളെ എത്തിക്കുന്ന കപ്പലില്‍ തങ്ങളെ നാട്ടിലേക്ക് തിരിക്കെ എത്തിക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നു.

Story highlights-Teachers trapped in Lakshadweep will be returned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top