Advertisement

കൊവിഡ് : വയനാട് ജില്ലയില്‍ 439 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

April 13, 2020
1 minute Read
covid19, coronavirus, wayanad

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 9912 പേരായി. 25 പേരെയാണ് പുതിയതായി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്. ജില്ലയില്‍ ഇന്ന് 439 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ഇന്ന് പുതിയതായി രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം ആറായി.

മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍ ക്വാറന്റീനില്‍ കഴിയുകയും നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുകയും ചെയ്തവര്‍ ജില്ലയിലേക്ക് എത്തിയാല്‍ പതിനാലു ദിവസം ഹോം ക്വാറന്റീനില്‍ കഴിയണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ 57 വിദേശികള്‍ വിവിധ റിസോര്‍ട്ടുകളിലായി നിരീക്ഷണത്തിലുണ്ട്. മറ്റ് ജില്ലകളിലേക്കുള്ള യാത്രകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. ലോക്ക്ഡൗണില്‍ ഇളവ് ഉണ്ടെന്ന പ്രതിതീയില്‍ ആളുകള്‍ ടൗണുകളിലേക്ക് ഇറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കര്‍ണാടകയിലേക്ക് അവശ്യസാധനങ്ങള്‍ക്ക് വേണ്ടി പോകുന്ന ചരക്ക് വാഹനങ്ങള്‍ക്ക് പാസ് ആവശ്യമെങ്കില്‍ ബാവലി ചെക്ക് പോസ്റ്റില്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1053 വാഹനങ്ങളിലായി എത്തിയ 1330 ആളുകളെ സ്‌ക്രീനിംഗിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ ഇല്ല.

 

Story Highlights- coronavirus, covid19, wayanad updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top