ഡൽഹിയിലെ ക്യാൻസർ ആശുപത്രിയിൽ ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഡൽഹിയിലെ ക്യാൻസർ ആശുപത്രിയിൽ ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഒരു രോഗിക്കും രണ്ട് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിലെ രോഗ ബാധിതരുടെ എണ്ണം 28ആയി.
ബ്രിട്ടണിൽ നിന്ന് മടങ്ങി എത്തിയ സഹോദരൻ മുഖേന ആശുപത്രിയിലെ ഒരു ഡോക്ടർക്കാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ആശുപത്രിയിൽ ഡോക്ടറുമായി ഇടപഴകിയ മറ്റ് മൂന്ന് ഡോക്ടർമാർക്കും വൈറസ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ള നാല് ക്യാൻസർ രോഗികൾക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഈ മാസം 1 മുതൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടിയിരുന്നു. ഇതേതുടർന്ന് ആശുപത്രിയിലെ നിരവധി ക്യാൻസർ രോഗികളെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. നിലവിൽ 1154 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും 24 പേർ മരണം അടയുകയും ചെയ്തു.
Story highlight: Covid confirmed three more at the Cancer Hospital in Delhi today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here