Advertisement

കൊവിഡ് 19; പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആശുപത്രി വിട്ടുനൽകി ദിദിയർ ദ്രോഗ്ബ

April 13, 2020
1 minute Read

രാജ്യത്തെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി തൻ്റെ ഉടമസ്ഥതയിലുള്ള ആശുപത്രി വിട്ടു നൽകി മുൻ ഐവറി കോസ്റ്റ്, ചെൽസി താരം ദിദിയർ ദ്രോഗ്ബ. ഐവറി കോസ്റ്റിലെ അബിദ്ജാനിലുള്ള ലോറൻ്റ് പോകു ആശുപത്രിയാണ് ദ്രോഗ്ബ വിട്ടു നൽകിയത്. വിവരം സിറ്റി കൗൺസിലും ദ്രോഗ്ബ ഫൗണ്ടേഷനും സ്ഥിരീകരിച്ചിട്ടുണ്ട്.

“ഇങ്ങനെയൊരു നന്മ ചെയ്തതിന് ദ്രോഗ്ബക്ക് നന്ദി അറിയിക്കുന്നു. ഇത് ദേശ സ്നേഹത്തിൻ്റെ അടയാളമാണ്.”- സിറ്റി കൗൺസിൽ ചീഫ് വിൻസൻ്റ് ടൊഹ് ബി പറഞ്ഞു.

ഇതുവരെ 574 പേർക്കാണ് ഐവറി കോസ്റ്റിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 85 പേർ രോഗമുക്തരായപ്പോൾ 5 പേർ മരണപ്പെട്ടു.

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,14,000 കടന്നു. രോഗബാധിതരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു.

105 മത്സരങ്ങളിൽ ഐവറി കോസ്റ്റിനായി ബൂട്ടണിഞ്ഞ ദ്രോഗ്ബ 65 ഗോളുകൾ നേടിയിട്ടുണ്ട്. രണ്ട് തവണ ആഫ്രിക്കൻ ഫുട്ബോളർ പുരസ്കാരം നേടിയിട്ടുള്ള അദ്ദേഹം ഐവറി കോസ്റ്റിൻ്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്. ചെൽസിക്കായി 254 മത്സരങ്ങളിൽ നിന്ന് 104 ഗോളുകൾ സ്വന്തമാക്കിയിട്ടുള്ള ദ്രോഗ്ബ ക്ലബിൻ്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ നാലാമതാണ്. 2014ൽ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ച അദ്ദേഹം 2018ൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചു.

Story Highlights: Drogba offers hospital to aid COVID-19 fight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top