കൊവിഡ് : വെന്റിലേറ്ററിന് പുറമെ ഹാന്‍ഡ് സാനിറ്റൈസറും നിര്‍മിച്ച് മഹീന്ദ്ര

രാജ്യത്ത് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാനിറ്റൈസര്‍ നിര്‍മിച്ച്
ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര. സാനിറ്റൈസര്‍ നിര്‍മിക്കുന്ന വിവരം മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ എസ് പി ശുക്ലയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് ലഭിച്ചാല്‍ സാനിറ്റൈസര്‍ ഉടന്‍ വിപണിയിലെത്തുമെന്നാണ് സൂചന.
സാനിറ്റൈസര്‍ നിര്‍മിച്ച മഹീന്ദ്രയുടെ ടീമിനെയും നേതൃത്വം നല്‍കിയ ചെയര്‍മാനേയും അഭിനന്ദിച്ച് മഹീന്ദ്ര എംഡി ആനന്ദ് മഹീന്ദ്രയും രംഗത്തെത്തി. താങ്കളുടെ ടീമിനെ ഞാനും അഭിനന്ദിക്കുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന് നിങ്ങള്‍ കാണിച്ചുതന്നിരിക്കുന്നെന്നും ആയിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.
I join in to congratulate you and your team. You have shown you know how to ‘Rise’ to the occasion… https://t.co/SxbgdG7fIW
— anand mahindra (@anandmahindra) April 12, 2020
നേരത്തെ മഹീന്ദ്ര വെന്റിലേറ്റര്‍ നിര്‍മാണം ആരംഭിച്ചിരിന്നു. വെന്റിലേറ്റര്‍ നിര്‍മിക്കാമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ച് 48 മണിക്കൂറിനകമാണ് ജീവനക്കാര്‍ അതിന്റെ മാതൃക പുറത്തിറക്കിയത്. സാധാരണ വെന്റിലേറ്ററുകള്‍ക്ക് ലക്ഷങ്ങള്‍ വില വരുമ്പോള്‍ 7500 രൂപ മാത്രമാണ് മഹീന്ദ്രയുടെ പ്ലാന്റില്‍ നിര്‍മിച്ച വെന്റിലേറ്ററിന്റെ വില. മഹീന്ദ്രയുടെ മുംബൈ കാണ്ടിവാലി പ്ലാന്റില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഫെയ്സ് ഷീല്‍ഡുകളുടെ നിര്‍മാണവും ആരംഭിച്ചിരുന്നു.
Story Highlights- Sanitizer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here