വിഷു: പത്തനംതിട്ടയിൽ ഗതാഗതക്കുരുക്ക്; നിയന്ത്രിക്കാനാവാതെ പൊലീസ്

പത്തനംതിട്ട നഗരത്തിലെ ഗതാഗതത്തിരക്ക് നിയന്ത്രിക്കാനാകാതെ പൊലീസ്. ജില്ലയുടെ വിവിധ ഇടങ്ങളിലാണ് ഇന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. വാർത്ത പുറത്ത് വന്നതോടെ ഏറെ പണിപ്പെട്ടാണ് പൊലീസ് ഗതാഗതം നിയന്ത്രണ വിധേയമാക്കിയത്.
രാവിലെ മുതൽ പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിൽ രൂപപ്പെട്ട തിരക്ക് 12 മണിയോടെ നിയന്ത്രിക്കാനാവാത്ത തരത്തിലെത്തി. വിഷുത്തിരക്ക് മുന്നിൽ കണ്ട് വേണ്ട മുന്നൊരുക്കങ്ങൾ സ്വീകരിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് ആളുകൾ എത്തിയതാണ് പൊലീസിനെ വലച്ചത്
ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ പത്തനംതിട്ടയിൽ പ്രതിദിനം ശരാശരി മുന്നൂറ് ലോക്ക് ഡൗൺ ലംഘന കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച മാത്രം ഇത് 403 ലേക്ക് എത്തി. സാമൂഹ്യ അകലവും നിർദേശങ്ങളും ജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ചിലരെങ്കിലും ഇത് അനുസരിക്കുന്നില്ല എന്നതാണ് സത്യം.
ഇന്നലെ ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയ ചിറ്റാര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായി. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിക്കുന്നത്. മാര്‍ച്ച് 22 ന് ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയ ചിറ്റാര്‍ സ്വദേശിയായ 42 കാരനാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചയാള്‍ എത്തിയ വിമാനത്തിലെ സഹയാത്രക്കാരനായിരുന്നു ഇദ്ദേഹം.
അതേ സമയം, സംസ്ഥാനത്ത് വൈറസ് ബാധ സാവധാനം ഒഴിയുകയാണ്. 2 പേർക്ക് മാത്രമാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 36 പേർ രോഗമുക്തി നേടി. നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്.
Story Highlights: vishu pathanamthitta traffic block
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here