Advertisement

ആഴ്ചയിൽ മൂന്ന് ദിവസം സ്വർണാഭരണശാലകൾ തുറക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് വ്യാപാരികൾ

April 14, 2020
1 minute Read

സ്വർണാഭരണശാലകൾക്ക് ലോക്ക് ഡൗണിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യം. ആഴ്ചയിൽ മൂന്ന് ദിവസം പ്രവർത്തിക്കാൻ മുഖ്യമന്ത്രിയോട് അനുമതി തേടിയിരിക്കുകയാണ് ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. സ്വർണം ബുക്ക് ചെയ്ത ആളുകളും വിവാഹം പോലുള്ള പരിപാടികൾക്ക് സ്വർണം ആവശ്യപ്പെട്ടിട്ടുള്ള ഉപഭോക്താക്കളും വ്യാപാരികളെ സമീപിക്കുന്നുണ്ടെന്നാണ് സംഘടന പറയുന്നത്.

കൂടാതെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും സ്വർണം ഇപ്പോൾ പണയത്തിന് എടുക്കുന്നില്ല. മറ്റ് വരുമാന മാർഗങ്ങളില്ലാത്തതിനാൽ ജനങ്ങൾക്ക് സ്വർണം പണയം വയ്‌ക്കേണ്ടതായി വരും. അതിനാൽ തന്നെ സ്വർണാഭരണശാലകൾ തുറക്കേണ്ടത് അത്യാവശ്യമാണ്. വാങ്ങുന്ന പഴയ സ്വർണം വിൽക്കാനും നവീകരിക്കാനും മറ്റും ഒന്നിലധികം ദിവസം വേണ്ടിവരുന്നതിനാലാണ് മൂന്ന് ദിവസം തുറക്കുന്നതിനുള്ള ആവശ്യവുമായി വ്യാപാരികൾ രംഗത്തെത്തിയിരിക്കുന്നത്. സർക്കാരിന് സ്വർണക്കടകൾ തുറക്കുന്നത് വഴി നികുതി വരുമാനം വർധിക്കുമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ വ്യക്തമാക്കി.

jewellery shops, lock down

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top