പത്തനംതിട്ടയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു

പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പൊലീസ് ആസ്ഥാനത്തിനു സമീപമുള്ള കളക്ടറുടെ പഴയ ക്യാമ്പ് ഓഫീസിലാണ് പുതിയ വനിതാ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലളിതമായ ഉദ്ഘാടന ചടങ്ങുകൾ മാത്രമാണ് നടന്നത്.
ജില്ലയിലെ വനിതകളുടെ പരാതികൾ, വനിതകൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ, സ്ത്രീകൾക്ക് ആവശ്യമായ സേവനങ്ങൾ എന്നിവയാകും വനിതാ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്നത്. എസ്എച്ച്ഒ എ ആർ ലീലാമ്മയുടെ നേതൃത്വത്തിൽ മൂന്ന് വനിതാ എസ്‌ഐമാർ, അഞ്ച് വനിതാ പൊലീസ് ഓഫീസർമാർ ഉൾപ്പെടെ എട്ട് പേരാണ് വനിതാ സ്റ്റേഷനിൽ ഉള്ളത്. ഒരു പോലീസ് സ്റ്റേഷന് വേണ്ട എല്ലാവിധ സജീകരണങ്ങളും ജില്ലാ വനിതാ പൊലീസ് സ്റ്റേഷന് ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ പറഞ്ഞു.
women police station, pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here