Advertisement

കൊവിഡ് പ്രതിരോധം; പൊലീസ് ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകർക്കും സൗജന്യമായി കുടിവെള്ളം എത്തിക്കാൻ മൊബൈൽ ആപ്പ്

April 14, 2020
1 minute Read

കോഴിക്കോട് ജില്ലയിൽ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിൽ ഏർപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും സൗജന്യമായി കുടിവെള്ളമെത്തുക്കാൻ പുതിയ സംവിധാനം. കുടിവെള്ളം ആവശ്യമുള്ളവർക്ക് മൊബൈല്‍ അപ്ലിക്കേഷനിൽ ഓർഡർ നൽകാം. ജല എന്ന് പേരിട്ടിരിക്കുന്ന ആപ്പ് കോഴിക്കോട് കോർപ്പറേഷനും കുടുബശ്രീയും ചേർന്നാണ് ഒരുക്കിയത്.

വെള്ളത്തിന് ഓർഡർ നൽകിയാൽ വൊളന്റിയർമാർ കുടിവെള്ളമെത്തിക്കും. പൊലീസുകാർ, മറ്റ് സർക്കാർ ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ, അണുവിമുക്തമാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കെല്ലാം ദാഹജലത്തിനായി ‘ജല’ യെ ആശ്രയിക്കാമെന്ന് കോഴിക്കോട് മേയർ തോട്ടത്തില്‍ രവീന്ദ്രന്‍ പറയുന്നു. ജില്ലയിലെ ഏതാനും ചെറുപ്പക്കാരാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ. www.jalawater.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കുപ്പികൾ വൊളന്റിയേഴ്‌സ് തന്നെ പിന്നീട് സമാഹരിച്ച് സംസ്കരിക്കും.

അതേ സമയം, ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസമായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 17,407 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇന്നലെ ആറ് പേരെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 28 ആയി. ഇതില്‍ 25 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്ന് പേര്‍ ബീച്ച് ആശുപത്രിയിലുമാണുള്ളത്.

ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 11 പേരെ ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

Story Highlights: jala free drinking water

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top