Advertisement

കാസർഗോഡ് കൊവിഡ് സ്ഥിരീകരിച്ചത് ദുബായിൽ നിന്ന് വന്നയാൾക്ക്

April 14, 2020
1 minute Read

കാസർഗോഡ് ജില്ലയിൽ ആറ് പേർ കൂടി രോഗമുക്തരായപ്പോൾ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് വന്ന ചെങ്കള സ്വദേശിക്കാണ് രോഗബാധ. മാർച്ച് 21 ന് നാട്ടിലെത്തിയ ഇയാൾക്ക് ഇരുപത്തിരണ്ടാം ദിവസമാണ് രോഗം സ്ഥിരീകരിക്കുന്നത്. ഓരോ ദിവസവും രോഗമുക്തരാവുന്നവരുടെ എണ്ണം കൂടുമ്പോഴും രണ്ടാഴ്ചത്തെ നിരീക്ഷണ കാലയളവ് കഴിഞ്ഞും ആളുകളിൽ കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നത് ആശങ്കയാകുന്നുണ്ട്.

Read Also: പിഎസ്‌സി മേയ് അവസാനം വരെയുള്ള പരീക്ഷകൾ മാറ്റിവച്ചു

പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായ നാല് പേരും ജനറൽ ആശുപത്രിയിലെ രണ്ട് പേരുമാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്. ഇതോടെ രണ്ടാം ഘട്ടത്തിൽ രോഗമുക്തരായവരുടെ എണ്ണം 78 ആയി. 88 പേരാണ് വിവിധ ആശുപത്രികളിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നത്.

അതേസമയം 415 പേർ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണവും കുത്തനെ കുറഞ്ഞിട്ടുണ്ട്. നിലവിൽ, വീടുകളിൽ 9457 പേരും ആശുപത്രികളിൽ136 പേരുമാണ് നീരിക്ഷണത്തിൽ ഉള്ളത്. ഇതിൽ 608 സാമ്പിളുകളുടെ റിസൾട്ട് ലഭ്യമാകേണ്ടതുണ്ട്. പുതിയതായി അഞ്ച് ആളെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

kasaragod, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top