Advertisement

വീട്ടിലിരിക്കുന്ന താരങ്ങൾക്ക് ഫ്‌ളവേഴ്‌സിലൂടെ തത്സമയം ടാസ്‌ക്ക് നൽകി ലക്ഷ്മി നക്ഷത്ര; പരിപാടി കാണാം

April 15, 2020
1 minute Read

വീട്ടിലിരിക്കുന്ന താരങ്ങൾക്ക് ഫ്‌ളവേഴ്‌സിലൂടെ തത്സമയം ടാസ്‌ക്ക് നൽകി ലക്ഷ്മി നക്ഷത്ര. പരിപാടി ഇപ്പോൾ തത്സമയം ഫ്‌ളവേഴ്‌സിൽ കാണാം.

താരങ്ങളായ നോബി, സ്വാസിക എന്നിവർക്ക് ടാസ്‌ക്ക് നൽകി വീട്ടിലിരിക്കുന്ന താരങ്ങളെ വെച്ച് സ്റ്റാർ മാജിക്ക് പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഫ്‌ളവേഴ്‌സ്. രാവിലെ 9 മണി മുതൽ ആരംഭിച്ച പരിപാടിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ ടോപ് സിംഗർ കുരുന്നുകളും, ഗായകരായ അഫ്‌സൽ, വിധു പ്രതാപ് എന്നിവരും പ്രേക്ഷകർക്കായി ഗാനങ്ങൾ ആലപിച്ചിരുന്നു.

പ്രേക്ഷകർക്കായി ഇതുവരെ ലോക ടെലിവിഷൻ പരീക്ഷിച്ചിട്ടില്ലാത്ത ചിത്രീകരണ രീതിയിലൂടെ ഒപ്പിയെടുത്ത ഒരുപിടി പുത്തൻ പരിപാടികൾ ഒരുക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവി.

സാമൂഹിക അകലം പാലിച്ച് കലാകാരന്മാർ നേരിൽ കാണാതെ വിനോദ പരിപാടികൾ ചിത്രീകരിക്കുക എന്ന ദുഷ്‌ക്കരമായ ഉദ്യമം ഏറ്റെടുത്ത് പ്രേക്ഷകർക്കായി പുതിയ ദൃശ്യ വിരുന്നൊരുക്കുകയാണ് ഫ്‌ളവേഴ്‌സ്. 12 മണിക്കൂറിലധികം നീണ്ടുപോകുന്ന ‘കൊവിഡ് 19 ഫ്‌ളവേഴ്‌സ് 20’ എന്ന പരിപാടി ഇന്ന് രാവിലെ 9 മണി മുതൽ തത്സമയം ആരംഭിച്ചു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സിനിമാ മേഖകളകളിൽ അടക്കം ചിത്രീകരണങ്ങൾ നിർത്തിവച്ച ഈ സാഹചര്യത്തിൽ കലാകാരന്മാർ തമ്മിൽ ഒത്തുചേരാതെ അതിനൂതന പരീക്ഷണത്തിനാണ് ഫ്‌ളവേഴ്‌സ് ഒരുങ്ങിയത്.

Story Highlights- Flowers TV

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top