സ്പ്രിംഗ്ലർ കമ്പനിയുമായുള്ള കരാർ പുറത്തുവിട്ട് സർക്കാർ

സ്പ്രിംഗ്ലർ വിവാാദം ചൂടുപിടിക്കുന്നതിനിടെ കമ്പനിയുമായുള്ള കരാർ പുറത്തുവിട്ട് സർക്കാർ. ഏപ്രിൽ രണ്ടിന് ഒപ്പുവെച്ച കരാറിൽ
വിവരങ്ങളുടെ മേൽ അന്തിമ തീരുമാനം പൗരനാണെന്നും വിവരങ്ങൾ ദുരുപയോഗം ചെയ്യില്ലെന്നും പറയുന്നു. മാർച്ച് 25 മുതൽ സെപ്റ്റംബർ 24വരെയുള്ള കാലയളവാണ് കമ്പനിക്ക് വിവരങ്ങൾ ശേഖരിക്കാനായി നൽകിയിരിക്കുന്ന സമയം. സർക്കാർ വെബ് സൈറ്റിലിലാണ് കരാർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
വിവരങ്ങൾ ദുരുപയോഗം ചെയ്യില്ലെന്നും കരാറിൽ പറയുന്നു.
സ്പ്രിംഗ്ലറുമായി നടത്തിയ കത്തിടപാടുകൾ അടക്കം ഏഴു രേഖകളാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. മാത്രമല്ല, ശേഖരിക്കുന്ന വിവരങ്ങൾ രാജ്യത്തെ സെർവറുകളിൽ സൂക്ഷിക്കണമെന്നും കത്തിൽ പറയുന്നു. ശേഖരിച്ച വിവരങ്ങൾ മറ്റൊരു കാര്യത്തിനായി ഉപയോഗിക്കരുതെന്നും നോൺ ഡിസ്ക്ലോസ്ഷർ കരാറും ഉൾപ്പെടുത്തിയിട്ടുണ്ട്.
Story highlights-government has released its contract with the Sprinkler Company
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here