കണ്ണൂർ പാനൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ സംസ്ഥാനം വിട്ടതായി പൊലീസ്

കണ്ണൂർ പാനൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ സംസ്ഥാനം വിട്ടതായി പൊലീസ്. പ്രതിയെ കണ്ടെത്താൻ പൊലീസ് പ്രത്യേക അന്വേക്ഷണ സംഘം രൂപീകരിക്കുകയും പ്രതിയുടെ ബന്ധുവീടുകളിലടക്കം പരിശോധന നടത്തുകയും ചെയ്തിരുന്നു. അതേസമയം, ബിജെപി നേതാവ് കൂടിയായ ഇയാളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
അവധി ദിനമായ ശനിയാഴ്ച സ്‌കൂളിൽ എൻഎസ്എസിന്റെ ക്ലാസുണ്ടെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ സ്‌കൂളിലേക്ക് വിളിപ്പിച്ച അധ്യാപകൻ സ്ഖൂളിലെ ശുചിമുറിയിൽവച്ച് പീഡിപ്പിച്ചതായാണ് വിദ്യാർത്ഥിയുടെ മൊഴി. ഇതനുസരിച്ച്ബിജെപി നേതാവ് കൂടിയായ അധ്യാപകൻ കുനിയിൽ പത്മരാജനെതിരെകഴിഞ്ഞ മാസം 17നാണ് പോക്‌സോ വകുപ്പ് ചുമത്തി പാനൂർ പൊലീസ് കേസെടുതത്ത്.
എന്നാൽ, ഒരുമാസമായിട്ടും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി സംസ്ഥാനം വിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾകുടകിലോ ബംഗലുരുവിലോ ഒളിവിൽ കഴിയുന്നുണ്ടന്നും സൂചനയുണ്ട്. ലോക്ക് ഡൗൺ കാരണമാണ് അറസ്റ്റ് വൈകുന്നത് എന്നാണ് പൊലീസ് വിശദീകരണം.അറസ്റ്റ് ഉടൻഉണ്ടാകുമെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും കണ്ണൂർ ജില്ലാ പൊലീസ് മേധാവി പറഞ്ഞു.തലശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്.
കഴിഞ്ഞ ദിവസം പ്രതിയുടെ കോഴിക്കോടുളള ഭാര്യ വീട്ടിലും പാനൂരിലെ ബന്ധു വീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുുന്നു.
പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട് വടകര എംപി കെ.മുരളീധരൻ സന്ദർശിച്ചു.കേസ് തേച്ച് മായ്ച്ച് കളയാൻ ശ്രമം നടക്കുന്നുവെന്ന് മുരളീധരൻ ആരോപിച്ചു.
ഇതിനിടെ പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് കണ്ണൂർ എസ്.പി ഓഫീസിന് മുന്നിൽ നിരാഹാര സമരം നടത്തിയ യൂത്ത കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകളും വരും ദിവസങ്ങളിൽ സമര പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Story highlight: Panoor rape case, teacher left the state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here