കൊല്ലത്ത് കൊവിഡ് മുക്തയായ ഗർഭിണി ആശുപത്രി വിട്ടു

കൊല്ലത്ത് കൊവിഡ് 19 സ്ഥിരീകരിച്ച ഗർഭിണി രോഗം ഭേദമായി ആശുപത്രി വിട്ടു. യുവതി ഉൾപ്പെടെ രണ്ട് പേരാണ് ആശുപത്രി വിട്ടത്. പൂക്കളും മധുരവും നൽകിയാണ് ഇരുവരേയും ആശുപത്രി അധികൃതർ യാത്രയാക്കിയത്. ഇട്ടിവ സ്വദേശിയായ യുവതിയും ഓയൂർ സ്വദേശിയായ യുവാവുമാണ് ആശുപത്രി വിട്ടത്. രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയതിനെ തുടർന്ന് സിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിക്കുകയായിരുന്നു. മികച്ച പരിചരണം ലഭിച്ചുവെന്ന് ഇരുവരും പ്രതികരിച്ചു. ആരോഗ്യ പ്രവർത്തകരിൽ നിന്ന് മികച്ച സേവനമാണ് ലഭിച്ചത്. ആത്മവിശ്വാസം പകരുന്ന ഇടപെടലാണ് ഉണ്ടായത്.
ഗർഭിണിയായ യുവതി ഖത്തറിൽ നിന്നെത്തിയ ശേഷം രോഗം സ്ഥിരീകരിക്കുകയായിരുന്നു. രണ്ട് വട്ടം പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് യുവതി ആശുപത്രി വിട്ടത്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയതാണ് യുവാവ്. ഇരുവരും ഇനി 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണം. രാജ്യത്ത് രോഗം ഭേദമായ രണ്ടാമത്തെ ഗർഭിണിയാണ് യുവതി. ഇനി പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത് ഇനി അഞ്ച് പേരാണ്.
Story highlights- covid-19,kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here