ഇടുക്കി ജില്ലയിലെ അതിർത്തി പഞ്ചായത്ത് വാർഡുകളിൽ നിരോധനാജ്ഞ

അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടർ എച്ച് ദിനേശൻ.
പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളായ കരുണാപുരം 5,6,9 വണ്ടന്മേട് 9, ചിന്നക്കനാൽ 6,8 എന്നീ വാർഡുകളിലാണ് ഏപ്രിൽ 21 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 13 ന് നിരോധനാജ്ഞ പ്രഖ്യാപിച്ചത് തുടരുകയും ഒപ്പം കരുണാപുരം ഗ്രാമപഞ്ചായത്തിലെ 4-ാം വാർഡ് തമിഴ്നാടുമായി അതിർത്തി പങ്കുവയ്ക്കുന്നില്ലാത്തതിനാൽ നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
Story highlight: Prohibition Notice in Border Panchayat Wards in Idukki District
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here