ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് കണ്ണൂര്‍ മൂര്യാട് സ്വദേശിനിക്ക്

കണ്ണൂര്‍ ജില്ലയില്‍ പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ചത് മൂര്യാട് സ്വദേശിനിയായ എഴുപതുകാരിക്ക്. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. ഇതോടെ ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം എണ്‍പതായി. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മൂര്യാട് സ്വദേശിനിയായ എഴുപതുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
എണ്‍പത്തിയേഴുകാരനായ ഭര്‍ത്താവിന് ഈ മാസം 11 ന് രോഗം സ്ഥിരീകരിച്ചിരുന്നു. ഭര്‍ത്താവ് കോഴിക്കോട്ട് നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നെത്തിയ മകനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്നാണ് നിഗമനം.എന്നാല്‍ മകന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ജില്ലയില്‍ 80 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ മുപ്പത്തിയെട്ട് പേര്‍ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. 42 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ആകെ നിരീക്ഷണത്തിലുളളവരുടെ എണ്ണം 7013 ആണ്. ഇതില്‍ 115 പേര്‍ ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുളളത്. 268 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുമുണ്ട്.
അതിനിടെ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ച മാഹി സ്വദേശിക്ക് രോഗബാധയുണ്ടായത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ സമ്പര്‍ക്കപ്പട്ടികയിലെ രണ്ട് പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.മാഹി, ന്യൂമാഹി മേഖലകളില്‍ ആദ്യഘട്ട പരിശോധനയില്‍ ഫലം നെഗറ്റീവായ അന്‍പതോളം പേരുടെ സാമ്പിളുകള്‍ വീണ്ടും പരിശോധനക്കയക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here