Advertisement

ചൈനയിൽ രോഗബാധ ഉണ്ടായപ്പോൾ വിവരങ്ങൾ മറച്ചുവച്ചു; ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിർത്തുകയാണെന്ന് അമേരിക്ക

April 15, 2020
2 minutes Read

ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിർത്തുന്നതായി പ്രഖ്യാപിച്ച് അമേരിക്ക. ചൈനയിൽ രോഗബാധ ഉണ്ടായപ്പോൾ ഐക്യരാഷ്ട്ര സംഘടന വിവരങ്ങൾ മറച്ചുവച്ചെന്ന് ആരോപിച്ചാണ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിർത്തുന്നതായി പ്രഖ്യാപിച്ചത്. വാർത്താസമ്മേളനത്തിലായിരുന്നു ട്രംപിൻ്റെ പരാമർശം.

“കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടു എന്ന വിലയിരുത്തലിൻ്റെ പശ്ചാത്തലത്തിൽ സംഘടക്കുള്ള ധനസഹായം നിർത്താൻ ഞാൻ നിർദ്ദേശം നൽകുകയാണ്. അവിടെ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം.”- ട്രംപ് പറഞ്ഞു.

യുഎൻ രോഗവ്യാപനത്തിൻ്റെ വിവരങ്ങൾ മറച്ചു വച്ചെന്നും ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ രോഗം വ്യാപിക്കുന്നതിന് അത് കാരണമായെന്നും ട്രംപ് കുറ്റപ്പെടുത്തി. ചൈനയിൽ വൈറസ് ബാധ പടർന്ന് പിടിച്ചപ്പോൾ തന്നെ പ്രതിരോധത്തിനുള്ള നടപടികള്‍ സ്വീകരിക്കാൻ രോഗാരോഗ്യ സംഘടനക്ക് സാധിച്ചില്ല. രോഗം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിന് ഇത് കാരണമായെന്നും ട്രംപ് ആരോപിച്ചു. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കി വന്നിരുന്ന പണം എങ്ങനെ വിനിയോഗിക്കാമെന്നത് തീരുമാനിക്കും. അമേരിക്ക ഇതുവരെ നല്‍കി വന്നിരുന്ന പണം ലോകാരോഗ്യ സംഘടന എങ്ങനെ ഉപയോഗിച്ചുവെന്നത് പരിശോധിക്കുമെന്നും ട്രംപ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം 400 മില്യന്‍ ഡോളറാണ് അമേരിക്ക ഐക്യരാഷ്ട്ര സംഘടനക്ക് നല്‍കിയത്.

അതേ സമയം, സാമ്പത്തിക സഹായം നിര്‍ത്തിവെച്ച അമേരിക്കന്‍ നടപടിയെ ലോകാരോഗ്യ സംഘടന വിമര്‍ശിച്ചു. സാമ്പത്തിക സഹായങ്ങള്‍ തടയാനുള്ള സമയമല്ല ഇതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ലോകം കൊവിഡിനെതിരെ പോരാടുന്ന ഈ സമയത്ത് പിന്തുണ നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Trump says U.S. will stop funding World Health Organization

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top