Advertisement

കണ്ണൂരിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും

April 16, 2020
2 minutes Read

കണ്ണൂർ പാനൂരിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ അധ്യാപകൻ കുനിയിൽ പത്മരാജനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകിയേക്കും. പ്രതിയുമായി പൊലീസിന് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.

അതേസമയം, അറസ്റ്റിലായ പത്മരാജനെ ന്യായീകരിച്ച് ബിജെപി രംഗത്തെത്തി. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. കേസിൽ ഉന്നതതല അന്വേഷണം വേണമെന്നുംപത്മരാജനെ സംഘടനാ ചുമതലകളിൽ നിന്ന് മാറ്റിയതായും ബിജെപി നേതൃത്വം അറിയിച്ചു. പത്മരാജനെ സംരക്ഷിക്കാൻ ബിജെപിയുടെ ഒരു ദേശീയ നേതാവ് ശ്രമിച്ചെന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തി. പത്മരാജൻ ഒളിവിൽ കഴിഞ്ഞ പൊയിലൂരിൽദേശീയ നേതാവ് എത്തിയിരുന്നെന്നും സിപിഐഎം ആരോപിച്ചു.

Story highlight:Fourth grade student raped in Kannur The police may demand the teacher be taken into custody
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top