കൊവിഡ് പ്രതിരോധത്തിന് ഫേസ് ഷീൽഡും മാസ്‌കും നിർമിച്ച് സർക്കാർ ഉദ്യോഗസ്ഥർ

കൊവിഡ് പ്രതിരോധത്തിന് ഫേസ് ഷീൽഡും മാസ്‌കും നിർമിച്ചു നൽകി സർക്കാർ ജീവനക്കാരും സുഹൃത്തുക്കളും. ആരോഗ്യ പ്രവർത്തകർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഫേസ് ഷീൽഡിൽ കാഴ്ച നഷ്പ്പെടാതെ മുഖം പൂർണമായി മറയ്ക്കാനാവും. യുവാക്കളെ അഭിനന്ദിച്ച് ജില്ലാ കളക്ടർ രംഗത്തെത്തി.
തിരുവനന്തപുരം വെള്ളനാട് മുണ്ടേല സ്വദേശിയും ഗവൺമെന്റ് സെൻട്രൽ പ്രസിലെ ജീവനക്കാരനുമായ അരുൺ കുമാറിന്റേതാണ് ആശയം. സുഹൃത്തുക്കളായ രതീഷും സുരേഷും ഒപ്പം കൂടി. കൊറോണ കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ വീടുകളിലിരുന്നുകൊണ്ട് എങ്ങനെ ഭാഗമാകാമെന്ന ചിന്തയാണ് ഇവരെ ഫേസ് ഷീൽഡിലേക്കും മാസ്‌ക് നിർമാണത്തിലേക്കും എത്തിച്ചത്.
ഒഎച്ച്പി ഷീറ്റ്, നോൺ വൂളൻ ക്ലോത്ത്, പോളി ഫോം എന്നിവ ഉപയോഗിച്ച് പേസ് ഷീൽഡ് തയാറാക്കി. ഹീറ്റ് ഫ്യൂസ് ചെയ്ത് വെൽക്രോ ഘടിപ്പിച്ചിട്ടുള്ളതിനാൽ ഏത് തലയിലും ഫേസ് ഷീൽഡ് വയ്ക്കാനാകും. നിർമാണത്തിന് വേണ്ടി വരുന്നത് അഞ്ച് മിനുട്ടിൽ തഴെയും ചിലവ് ഒന്നിന് പത്ത് രൂപയ്ക്കടുത്തും. തയ്യൽ മിഷന്റെ സഹായമില്ലാതെയുള്ള ഇവരുടെ മാസ്‌ക് നിർമാണവും ആർക്കും മാതൃകയാക്കാവുന്നതാണ്. അധികൃതർ ആവശ്യപ്പെട്ടാൽ എത്രയെണ്ണം വേമമെങ്കിലും നിർമിച്ച് നൽകാൻ ഇവർ തയാറാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here