പത്തനംതിട്ടയിലെ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് അഭിനയിച്ച ഹൃസ്വ ചിത്രം വൈറലാകുന്നു

പത്തനംതിട്ടയിലെ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് അഭിനയിച്ച ഹൃസ്വ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലാണ് ചിത്രത്തിലൂടെ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. നാല് മിനിട്ടാണ് ചിത്രത്തിൻ്റെ ദൈർഘ്യം.
കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നേത്യത്വത്തിൽ ഒരു നിമിഷം എന്ന പേരിൽ ഹൃസ്വചിത്രം നിർമിച്ചത്. ഡ്യൂട്ടിക്കിടയിൽ ലഭിച്ച ഒഴിവ് സമയങ്ങളിലായിരുന്നു ചിത്രീകരണവും എഡിറ്റിംഗുമെല്ലാം. ഹൃസ്വ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ചിത്രത്തിൽ അഭിനയിച്ച ഉദ്യോഗസ്ഥർക്കെല്ലാം അഭിനന്ദന പ്രവാഹമാണ്.
അതേ സമയം, സംസ്ഥാനത്ത് ഇന്ന് 27 പേർ കൊവിഡ് 19 രോഗമുക്തി നേടിയിരുന്നു. കാസര്‍ഗോഡ് സ്വദേശികളായ 24 പേരും, എറണാകുളം മലപ്പുറം കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തരുമാണ് ഇന്ന് രോഗമുക്തി നേടിയത്.
ഇന്ന് ഏഴു പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശികളായ നാല്പ പേര്‍ക്കും കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ക്കും കാസര്‍ഗോഡ് സ്വദേശിയായ ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ ഇതുവരെ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 147 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here