ഇന്ത്യയിൽ കൊവിഡ് മരണം 437 ആയി; അതീവജാഗ്രതയിൽ രാജ്യം

ലോക്ക്ഡൗണിന്റെ ഇരുപത്തിനാലാം ദിവസത്തിലും അതീവജാഗ്രതയോടെ രാജ്യം. കൊവിഡ് ബാധിതരുടെ എണ്ണം 12759 ആയി ഉയർന്നു. 437 പേർ മരിച്ചു. രാജ്യതലസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1640 ആയി.
ഡൽഹിയിൽ 24 മണിക്കൂറിനിടെ ആറ് മരണവും 62 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. മരണം 38 ആയി. ഒരു എഎസ്‌ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥന്റെ കുടുംബത്തെ നിരീക്ഷണത്തിലേക്ക് മാറ്റി. ഉത്തർപ്രദേശിൽ പോസിറ്റീവ് ബാധിതരുടെ എണ്ണം 805 ആയി. ആഗ്രയിൽ 46 ഹോട്ട്‌സ്‌പോട്ടുകൾ സീൽ ചെയ്തു. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മധ്യപ്രദേശിലെ ഇൻഡോറിൽ മരണനിരക്ക് ഉയരുകയാണ്. എട്ട് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 47 ൽ എത്തി. രാജസ്ഥാനിലും ഗുജറാത്തിലും കർണാടകയിലും തമിഴ്‌നാട്ടിലും രോഗവ്യാപനം രൂക്ഷമാണ്.
അതേസമയം, രാജ്യത്ത് കൊവിഡ് പരിശോധനയുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. 3,02,956 പരിശോധനകളാണ് ഇതുവരെ നടത്തിയത്. ഇന്നലെ 27,256 സാമ്പിളുകൾ പരിശോധിച്ചതിൽ 1206 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here