മാസ്‌ക്കില്ല, പങ്കെടുത്തത് 100 ൽ ഏറെ പേർ; ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് കുമാരസ്വാമിയുടെ മകന്റെ വിവാഹം

ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് മുൻ കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന്റെ വിവാഹം. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനായ നിഖിൽ കുമാരസ്വാമി മുൻ മന്ത്രി എം കൃഷ്ണപ്പയുടെ ചെറുമകളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
രാജ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബംഗലൂരുവിലെ രാമനഗരയിലെ ഒരു ഫാംഹൗസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചത്. 30-40 കാറുകളിലായി നൂറിലേറെ പേരാണ് വിവാഹ വേദിയിൽ തടിച്ചുകൂടിയത്.
അഞ്ചിൽ കൂടുതൽ പേർ ഒരുമിച്ച് കൂടരുതെന്നും ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിർദേശങ്ങൾ കാറ്റിൽ പറത്തിയാണ് വിവാഹ ചടങ്ങുകൾ നടത്തിയത്.
#Lockdown2 VIP के लिए नहीं#Karnataka के पूर्व CM @hd_kumaraswamy ने आज अपने बेटे की शादी कर दी, मेहमानों के बैठने के लिए #SocialDistancing का ध्यान रखा गया लेकिन मंगलसूत्र धारण के समय सभी वर-वधुको घेरकर खड़े हो गए।
जब नेता ही ऐसा करे तो जनता से क्या उम्मीद की जाए। @indiatvnews pic.twitter.com/flKKB0PUuG— T Raghavan (@NewsRaghav) April 17, 2020
നിഖിൽ കുമാരസ്വാമി 2019 മെയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. മാണ്ഡ്യ സീറ്റിൽ നിന്നാണ് മത്സരിച്ചത്. ചില സിനിമകളിലും നിഖിൽ വേഷമിട്ടിട്ടുണ്ട്.
Story Highlights- kumaraswamy, wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here