കൊവിഡ് : തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 5701 ആയി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 5,701 ആയി. ഇതില്‍ 5690 പേര്‍ വീടുകളിലും 11 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
രണ്ട് പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ ഇന്ന് കാലാവധി പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങി. ഇന്ന് നാല് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 931 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 923 സാമ്പിളുകളുടെ ഫലം ലഭിച്ചു. എട്ട് സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ ദ്രുതകര്‍മസേനയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം തുടരുന്നുണ്ട്. ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 1512 പേരെയും മത്സ്യചന്തയില്‍ 425 പേരെയും പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 58 പേരെയും സ്‌ക്രീന്‍ ചെയ്തു.
തിരുവില്വാമലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കെഎസ്ഇബി ഓഫീസ്, എടിഎം കൗണ്ടറുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുടെ സഹകരണത്തോടെ അണുവിമുക്തമാക്കി.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here