Advertisement

റിസർവ് ബാങ്കിന്റെ പ്രഖ്യാപനം പണലഭ്യത ഉറപ്പ് നൽകുന്നത്: പ്രധാനമന്ത്രി

April 17, 2020
5 minutes Read

ഇന്നത്തെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം പണലഭ്യത ഉറപ്പ് വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ച ആർബിഐ നടപടിയെ അദ്ദേഹം അഭിനന്ദിച്ചു. ഈ നടപടി വായ്പാ വിതരണം വേഗത്തിലാക്കും. ചെറുകിട കച്ചവടക്കാർ, കൃഷിക്കാർ, പാവപ്പെട്ടവർ എന്നിവർക്ക് ഈ മാറ്റത്തിന്റെ ഉപകാരം ലഭിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റിൽ വ്യക്തമാക്കി.

രാജ്യത്തെ സാമ്പത്തിക ഉണർവിനായി ഇന്ന് രാവിലെയാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60% അധിക സഹായം ആർബിഐ പ്രഖ്യാപിച്ചു. ധനകാര്യ സ്ഥാപനങ്ങൾക്ക് 50000 കോടിയുടെ സഹായവും ആർബിഐ നൽകും. അടിയന്തര നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് ആർബിഐ ഗവർണർ പറഞ്ഞു. പല മേഖലകളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. മാർച്ചിൽ വാഹന വിപണി കുത്തനെ ഇടിഞ്ഞു. ഉത്പാദന സൂചിക കഴിഞ്ഞ നാല് മാസമായി ഏറ്റവും താഴ്ന്ന നിലയിലാണെന്നും അദ്ദേഹം അറിയിച്ചു. ആഗോള സാമ്പത്തിക മേഖലയിൽ സ്ഥിതി ഗുരുതരമാണ്. സേവന മേഖലയിൽ വലിയ ഇടിവുണ്ടായി. എന്നാൽ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം ഭദ്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Story highlights-prime minister,RBI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top