കൊവിഡ്; വെല്ലുവിളി പോലെ തന്നെ അവസരവും: രാഹുൽ ഗാന്ധി

കൊറോണ വൈറസ് ബാധ ഇന്ത്യയ്ക്ക് വെല്ലുവിളി പോലെ തന്നെ അവസരവുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നമ്മുടെ വിദഗ്ധരെ ഉപയോഗിച്ച് കൊവിഡിന് പുതിയ പരിഹാരം കണ്ടെത്തണമെന്നും രാഹുൽ. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി തന്റെ അഭിപ്രായം പങ്കുവച്ചത്.
ട്വീറ്റ് വായിക്കാം
The #Covid19 pandemic is a huge challenge but it is also an opportunity. We need to mobilise our huge pool of scientists, engineers & data experts to work on innovative solutions needed during the crisis.
— Rahul Gandhi (@RahulGandhi) April 18, 2020
‘കൊവിഡ് മഹാമാരി വലിയ വെല്ലുവിളിയാണ്. അതുപോലെ തന്നെ അവസരവും. നമുക്കുള്ള ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, ഡാറ്റാ വിദഗ്ധർ എന്നിവരെ കൂട്ടിച്ചേർത്ത് ഈ പ്രതിസന്ധിക്ക് നവീന പരിഹാരമാർഗങ്ങൾ കണ്ടെത്തണം’
താഴേത്തട്ടിലുള്ള പ്രവർത്തനങ്ങളാണ് കൊവിഡ് പ്രതിരോധത്തിന് ഫലം ചെയ്യുകയെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. വൈറസ് പ്രതിരോധത്തിന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള സംഘങ്ങളാണ് ആവശ്യം. ജില്ലാ തലത്തിലുള്ള സംവിധാനത്തിന്റെ മികവാണ് കേരളത്തിലെയും വയനാട് ജില്ലയിലെയും പ്രവർത്തനങ്ങൾ ജയിക്കാൻ കാരണമെന്ന് രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. കൊവിഡിനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ രാഹുൽ വിമർശിക്കാറുണ്ട്. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും രാഹുൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
Story highlights-covid-19,Rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here