ഇടുക്കിയിൽ ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

കൊവിഡ് മുക്തമായ ഇടുക്കിയിൽ ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. 21 മുതൽ ലോക്ക്ഡൗൺ ഒഴിവാക്കും. തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന 28 വാർഡുകളിൽ നിരോധനാജ്ഞ തുടരും.
കൊവിഡ് രോഗബാധിതർ ഇല്ലാത്ത ഗ്രീൻ സോണിൽ ഉൾപെടുന്ന ഇടുക്കിയിൽ പൊതുഗതാഗത സംവിധാനമുൾപ്പെടെ പൂർണമായും തുറന്നു കൊടുക്കുവനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ 7 മുതൽ 6 വരെ തുറന്നു പ്രവർത്തിക്കാം. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണം.
എന്നാൽ തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന 28 വാർഡുകളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരും. മൂന്നാറിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങൾ നാല് ദിവസം മാത്രമെ തുറന്നു പ്രവർത്തിക്കു.
ജില്ലാ അതിർത്തികളിൽ കർശന പരിശോധന തുടരും. തോട്ടങ്ങളിൽ നാട്ടുകാരായ തൊഴിലാളികളെ മാത്രമെ അനുവദിക്കു. പാറമടകൾ തുറന്നു പ്രവർത്തിക്കാം. 20ന് ജില്ലയിൽ സമ്പൂർണ ശൂചികരണ പ്രവർത്തനങ്ങളായിരിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Story highlights- lockdown, idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here