മധ്യപ്രദേശിൽ ശുചീകരണ തൊഴിലാളികൾക്ക് നേരെ ആൾകൂട്ട ആക്രമണം

മധ്യപ്രദേശിൽ തെരുവുകൾ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികൾക്കെതിരെ ആക്രമണം. സംഭവം നടന്നത് ഇന്ന് രാവിലെ ദേവാസ് ജില്ലയിലാണ്. കൂട്ടമായി എത്തിയ അക്രമികൾ ക്രൂരമായാണ് ശുചീകരണ തൊഴിലാളികളെ മർദിച്ചത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. മുഖ്യ പ്രതിയായ ആദിലിനെയാണ് അറസ്റ്റ് ചെയ്തത്. ആദിലിന്റെ സഹോദരൻ ഒളിവിലാണ്. ശുചീകരണ തൊഴിലാളിയെ ആൾക്കൂട്ടം വട്ടം കൂടി വടി ഉപയോഗിച്ച് അടിക്കുന്നുണ്ട്. കൂടാതെ ഉന്തുന്നതും തള്ളിയിടുന്നതുമായ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എൻഡി ടിവിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. തൊഴിലാളിയുടെ ഷർട്ട് വലിച്ചുകീറുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തം.
കോടാലി ഉപയോഗിച്ചുള്ള ആക്രമണം നേരിട്ട തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാൾക്ക് കൈക്ക് മാരകമായി പരുക്കേറ്റു. കഴിഞ്ഞ ആഴ്ച കൊവിഡ് ബോധവൽക്കരണത്തിന് എത്തിയ ആരോഗ്യ പ്രവർത്തകർ, സിവിൽ ഉദ്യോഗസ്ഥർ എന്നിവർക്ക് സമാനമായ അനുഭവം നേരിടേണ്ടി വന്നിരുന്നു.
ഈ സംഭവങ്ങൾ കൂടാതെ ഭോപാലിലും പൊലീസുകാരന് മർദനമേറ്റു. സംഭവത്തിൽ അഞ്ച് ആളുകളെ അറസ്റ്റ് ചെയ്തിട്ടുള്ളതായാണ് വിവരം. മധ്യപ്രദേശിൽ ഇതുവരെ 1310 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 69 പേർ രോഗ ബാധ മൂലം മരിക്കുകയും ചെയ്തു.
Story highlights-men attacked cleaning staff in madhyapradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here