Advertisement

പി.എം.ജി.കെ.വൈ. പദ്ധതി പ്രകാരമുള്ള റേഷന്‍ വിതരണം ഏപ്രില്‍ 20 മുതല്‍

April 18, 2020
1 minute Read

പ്രധാനമന്ത്രി ഗരീബി കല്യാണ്‍ യോജന (പി.എം.ജി.കെ.വൈ) പദ്ധതി പ്രകാരമുള്ള റേഷന്‍ വിതരണം ഏപ്രില്‍ 20 മുതല്‍ ആരംഭിക്കും. ഓരോ അംഗത്തിനും അഞ്ചു കിലോ അരി വീതം ലഭിക്കും. 20, 21 തിയതികളില്‍ അന്ത്യോദയ (എ.എ.വൈ) മഞ്ഞ കാര്‍ഡുകാര്‍ക്കും 22 മുതല്‍ മുന്‍ഗണന (പിങ്ക്) കാര്‍ഡുകാര്‍ക്കും സൗജന്യറേഷന്‍ ലഭിക്കും. തിരക്കൊഴിവാക്കുന്നതിനും, സാമൂഹിക അകലം പാലിച്ചുള്ള റേഷന്‍ വിതരണം സാധ്യമാകുന്നതിനും താഴെപ്പറയുന്ന രീതിയിലാണ് റേഷന്‍ വിതരണം ക്രമപ്പെടുത്തിയിരിക്കുന്നത്.

ഒന്നാം നമ്പരില്‍ അവസാനിക്കുന്ന മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് 22ന്, രണ്ടാം നമ്പരില്‍ അവസാനിക്കുന്ന മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് 23ന്, മൂന്നാം നമ്പരില്‍ അവസാനിക്കുന്ന മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് 24ന്, നാലാം നമ്പരില്‍ അവസാനിക്കുന്ന മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് 25ന്, അഞ്ചാം നമ്പരില്‍ അവസാനിക്കുന്ന മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് 26ന്, ആറാം നമ്പരില്‍ അവസാനിക്കുന്ന മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് 27ന്, ഏഴാം നമ്പരില്‍ അവസാനിക്കുന്ന മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് 28ന്, എട്ടാം നമ്പരില്‍ അവസാനിക്കുന്ന മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് 29ന്, ഒന്‍പതാം നമ്പരിലും പൂജ്യത്തിലും അവസാനിക്കുന്ന മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് 30നുമായാണ് ക്രമീകരണം.

കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച 17 അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകളുടെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള വിതരണവും ഈ ദിവസങ്ങളില്‍ മുകളില്‍ പറഞ്ഞപ്രകാരം നടക്കും. ഉപഭോക്താക്കള്‍ അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ കൂടി റേഷന്‍ കാര്‍ഡിനൊപ്പം ഒടിപി സംവിധാനത്തിലൂടെ റേഷനും ഭക്ഷ്യ ധാന്യക്കിറ്റും കൈപ്പറ്റണമെന്നും ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി അറിയിച്ചു.

 

Story Highlights- PMGKY project , rations Distribution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top