സ്പ്രിംക്‌ളർ വിവാദം അനാവശ്യം: തോമസ് ഐസക്ക്

സ്പ്രിംക്‌ളർ വിവാദം അനാവശ്യമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. എല്ലാം സുതാര്യമാണ്. അമേരിക്കൻ കമ്പനിയുമായുള്ള കരാറിനെ കുറ്റം പറയാൻ കോൺഗ്രസിനും ബിജെപിക്കും അർഹതയില്ല. വിവാദങ്ങളിലേക്ക് പോകാതെ കൊവിഡിൽ ശ്രദ്ധ ചെലുത്തണമെന്ന് തോമസ് ഐസക്ക് പറഞ്ഞു. അതേസമയം സാലറി ചലഞ്ച് ഉണ്ടാകില്ലെന്നും ജീവനക്കാരുടെ ഇഷ്ടത്തിനനുസരിച്ച് തുക നൽകമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയെ സഹായിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും തോമസ് ഐസക്ക്.
അതേസമയം സ്പ്രിംക്ളർ കരാറിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐടി സെക്രട്ടറി എം ശിവശങ്കർ രംഗത്തെത്തി. കരാറിൽ നിയമോപദേശം തേടിയിട്ടില്ലെന്നും തന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തതെന്നും ശിവശങ്കർ പറഞ്ഞു. സൗജന്യ സേവനമാണെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും താൻ തന്നെയാണ് കരാറിൽ ഒപ്പിട്ടതെന്നും ശിവശങ്കർ കൂട്ടിച്ചേർത്തു. ഇതൊരു പർച്ചേസ് ഓർഡറാണ്. ഒരു സാധനം വാങ്ങുമ്പോൾ നിയമവകുപ്പിന്റെ ഉപദേശം സ്വീകരിക്കണമെന്ന് തോന്നിയിട്ടില്ല. ഇത് അത്തരത്തിലൊരു കാര്യമായിരുന്നു. കോടതിയിൽ ഇത് സംബന്ധിച്ച കേസ് ഫയൽ ചെയ്തിട്ടുള്ള സാഹചര്യത്തിൽ തന്റെ നടപടി പരിശോധിക്കപ്പെടട്ടെയെന്നും ശിവശങ്കർ പറയുന്നു.
Story highlights-sprinkler controversy, thomas issac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here