സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 67,190 പേര്; ജില്ലകളിലെ കണക്കുകള്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 66,686 പേര് വീടുകളിലും 504 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,763 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. വിവിധ ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഇങ്ങനെ:
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ ആകെ 1811 പേരാണ് നിരീക്ഷണത്തിലുള്ളത്. 1698 പേര് വീടുകളിലും 113 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കൊല്ലം
കൊല്ലം ജില്ലയില്‍ ആകെ 3266 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3257 പേര് വീടുകളിലും ഒന്‍പത് പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ ആകെ 2858 പേരാണ് നിരീക്ഷണത്തിലുള്ളത്. 2844 പേര് വീടുകളിലും 14 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇടുക്കി
ഇടുക്കി ജില്ലയില്‍ ആകെ 2449 പേരാണ് നിരീക്ഷണത്തിലുള്ളത്. 2445 പേര് വീടുകളിലും നാല് പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോട്ടയം
കോട്ടയം ജില്ലയില്‍ ആകെ 1312 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. എല്ലാവരും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.
ആലപ്പുഴ
ആലപ്പുഴ ജില്ലയില്‍ ആകെ 4773 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4767 പേര് വീടുകളിലും ആറ് പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
എറണാകുളം
എറണാകുളം ജില്ലയില്‍ ആകെ 378 പേരാണ് നിരീക്ഷണത്തിലുള്ളത്. 358 പേര് വീടുകളിലും 20 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ ആകെ 4552 പേരാണ് നിരീക്ഷണത്തിലുള്ളത്. 4552 പേര് വീടുകളിലും 10 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പാലക്കാട്
പാലക്കാട് ജില്ലയില്‍ ആകെ 10417 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 10386 പേര് വീടുകളിലും 31 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
മലപ്പുറം
മലപ്പുറം ജില്ലയില്‍ ആകെ 6684 പേരാണ് നിരീക്ഷണത്തിലുള്ളത്. 6644 പേര് വീടുകളിലും 40 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ ആകെ 10012 പേരാണ് നിരീക്ഷണത്തിലുള്ളത്. 9987 പേര് വീടുകളിലും 25 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
വയനാട്
വയനാട് ജില്ലയില്‍ ആകെ 6877 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 6873 പേര് വീടുകളിലും നാല് പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയില്‍ ആകെ 5934 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5823 പേര് വീടുകളിലും 111 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കാസര്‍ഗോഡ്
കാസര്‍ഗോഡ് ജില്ലയില്‍ ആകെ 5873 പേരാണ് നിരീക്ഷണത്തിലുള്ളത്. 5740 പേര് വീടുകളിലും 117 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര് ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രണ്ട് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ രണ്ട് പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 257 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here