രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനാലായിരം കടന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനാലായിരം കടന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം 14792 ആയി. 488 പേർ മരിച്ചു. 24 മണിക്കൂറിനിടെ 957 പുതിയ കേസുകളും 36 മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്‌തരുടെ എണ്ണം രണ്ടായിരം കടന്നു. 2015 പേരാണ് ആശുപത്രി വിട്ടത്. ഗുജറാത്തിൽ 24 മണിക്കൂറിനിടെ പന്ത്രണ്ട് പേർ മരിച്ചു. ഡൽഹിയിൽ കണ്ടെന്റ്മെന്റ് സോണുകളുടെ എണ്ണം 76 ആയി.
റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളിലെ 29.8 ശതമാനവും നിസാമുദിൻ സമ്മേളനവുമായി ബന്ധപ്പെട്ടതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23 സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും ഗുരുതരമായി ബാധിച്ചു. അതേസമയം, രാജ്യത്തെ 45 ജില്ലകളിൽ 14 ദിവസമായി പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.
ഡെറാഡൂണിൽ വനിതാ കരസേനാ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇതുവരെ 53 പേർ മരിച്ചു. പോസിറ്റീവ് കേസുകൾ 1376 ആയി. അഹമ്മദാബാദിനെയാണ് കൊവിഡ് ഗുരുതരമായി ബാധിച്ചത്. 862 പോസിറ്റീവ് കേസുകളും 25 മരണവുമാണ് അഹമ്മദാബാദിൽ റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം 1355 ആയി. ധാർ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്‌പുരിൽ 76കാരനും 47കാരനും മരിച്ചു. ഡൽഹിയിൽ കണ്ടെന്റ്മെന്റ് സോണായി പ്രഖ്യാപിച്ച ജഹാംഗീർപുരിയിൽ മാത്രം 31 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. എട്ട് മേഖലകൾ കൂടി കണ്ടെന്റ്മെന്റ് സോണുകളാക്കി മാറ്റിയതോടെ ഇവയുടെ എണ്ണം 76 ആയി. ഉത്തർപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം 974 ആയി ഉയർന്നു. കർണാടകയിൽ 24 മണിക്കൂറിനിടെ 25 പുതിയ കേസുകളും തമിഴ്നാട്ടിൽ 49 കേസുകളും റിപ്പോർട്ട് ചെയ്തു.
Story Highlights: covid 19 positive cases exceeds 14000 in india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here