ഇടുക്കി ജില്ലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു

ഇടുക്കിയിൽ കൊവിഡ് ആശങ്ക ഒഴിയുമ്പോൾ ഡെങ്കിപ്പനി വ്യാപിക്കുന്നു. ജില്ലയിൽ രണ്ട് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗ ലക്ഷമമുള്ള 12 പേർ ആശുപത്രിയിൽ എത്തിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
ഇടുക്കി ജില്ലയിൽ തൊടുപുഴ, കാഞ്ചിയാർ, വണ്ടിപ്പെരിയാർ മേഖലകളിലാണ് നിലവിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം മാത്രം രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. 12 പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ഡിഎംഒ അറയിച്ചു.
ജില്ലയിലെ ആരോഗ്യ പ്രവർത്തകർ കൊവിഡ് പ്രതിരോധ പ്രവർത്തന മേഖലയിലായിരുന്നതിനാൽ ജില്ലയിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. ജില്ല കൊവിഡ് മുക്തമായതോടെ വാർഡ് തലത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം ആറംഭിക്കും. കൊതുകളിലൂടെ പകരുന്ന രോഗമായതിനാൽ വെളളം കെട്ടിക്കിടക്കുന്നത് തടയണം. പരിസര ശുചീകരണത്തിന് ജനങ്ങൾ തയാരാകണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here