ലോക്ക്ഡൗണ്‍ : തൃശൂര്‍ ജില്ലയില്‍ 21 മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഈ മാസം 21 മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. നിര്‍മാണ മേഖലയിലും കാര്‍ഷികമേഖലയിലുമടക്കം ഇളവുകള്‍ നല്‍കാനാണ് ധാരണ. അതേസമയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അവസാനത്തെയാളും രോഗം ഭേദമായതോടെ ഇന്ന് ആശുപത്രി വിട്ടേക്കും.
ജില്ലയില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതോടൊപ്പം നിര്‍മാണം, കാര്‍ഷികം തുടങ്ങി ചില മേഖലകളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്താന്‍ ധാരണയായി. ഓറഞ്ച് ബി കാറ്റഗറിയില്‍ വരുന്ന ജില്ലയായത് കൊണ്ട് തന്നെ ജാഗ്രത തുടര്‍ന്ന് കൊണ്ട് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനാണ് പദ്ധതി. 21 മുതല്‍ ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ ആഴ്ചയില്‍ രണ്ടു ദിവസം തുറക്കും. കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തികള്‍ നടത്താം. കശുവണ്ടി, തേയില, റബ്ബര്‍ പ്ലാന്റേഷന്‍സ്, തൊഴിലുറപ്പ് പണികള്‍, കോഴി-മത്സ്യ കടകള്‍, ബാങ്കുകള്‍, മൃഗാശുപത്രികള്‍, പാല്‍കടക്കള്‍, കൃഷിക്കാവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, റേഷന്‍കടകള്‍, പഴം-പച്ചക്കറി കടകള്‍, ഫാര്‍മസി, എടിഎം, വാര്‍ത്തവിനിമയവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പ്, ചായകടകള്‍ തുടങ്ങിയ മേഖലകളില്‍ ഇളവുകള്‍ ലഭിക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഇളവുകളോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാവൂ തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളും ജില്ലാഭരണകൂടം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
Story Highlights -lockdown, Thrissur district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here