തിങ്കളാഴ്ച മുതൽ ആലപ്പുഴയിൽ ഭാഗികമായ ഇളവുകൾ

ആലപ്പുഴ ജില്ലയിൽ നാളെ മുതൽ ഭാഗികമായ ഇളവുകൾ അനുവദിക്കാൻ തീരുമാനം. കയർ മത്സ്യമേഖലകളിൽ കാര്യമായ ഇളവുകളുണ്ടാകും. അതേ സമയം മാർക്കറ്റുകൾ അടക്കമുള്ള പൊതു ഇടങ്ങളിൽ പതിവ് പരിശോധന തുടരും. ജില്ലയെ ഓറഞ്ച് ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിൽ രണ്ടുപേർ മാത്രമാണ് ജില്ലയിൽ ചികിത്സയിൽ ഉള്ളത്
തിങ്കളാഴ്ച മുതൽ ആലപ്പുഴ ജില്ലയിലെ ജനങ്ങൾക്ക് ആശ്വാസ ദിനം. ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ കയർ മേഖലയ്ക്ക് ഉൾപ്പടെ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. കൃത്യമായ അകലം പാലിച്ച് രണ്ട് ഷിഫ്റ്റുകളിലായി ഫാക്ടറികൾ പ്രവർത്തിക്കും.
അതേസമയം, ഇളവുകൾ അനുവദിക്കുമ്പോഴും മാർക്കറ്റുകളിൽ നിലവിലെ ഉള്ള നിയന്ത്രണങ്ങൾ തുടരും.
സംസ്ഥാനത്ത് ഇന്നലെ നാല് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രണ്ട് പേർ രോഗമുക്തി നേടി.
257 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആകെ 67,190 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,763 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
Story Highlights: Partial concessions in Alappuzha from Monday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here