ലോകത്ത് കൊവിഡ് മരണം 1,60,447 ആയി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിന് മേൽ. 1,60,447 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ആകെ രോഗ ബാധിതരുടെ എണ്ണം 23,25,170 ആയി. ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ പുതിയതായി 6,357 മരണമാണ് റിപ്പോർട്ട് ചെയ്തത്. രോഗികളുടെ എണ്ണം ഏഴര ലക്ഷത്തിലേക്ക് അടുക്കുന്ന അമേരിക്കയിൽ 1804 പേരാണ് ഇന്നലെ മരിച്ചത്. മറ്റു രാജ്യങ്ങളേക്കാൾ മൂന്നിരട്ടി മരണമാണ് അമേരിക്കയിലുള്ളത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 38,932 ആയി. 22472 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.
സ്‌പെയിനിൽ മരണം 20,000 കടന്നു. രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക് അടുക്കുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 637 പേരാണ് സ്‌പെയിനിൽ മരിച്ചത്. ഇറ്റലിയിലെ മരണ നിരക്കിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 482 പേരാണ് ഇന്നലെ ഇറ്റലിയിൽ മരിച്ചത്. 3491 പേർക്ക് പുതിയതായി രോഗം സ്ഥിതീകരിച്ചു. ഫ്രാൻസിൽ മരണം 20,000 ത്തിലേക്ക് അടുക്കുന്നു. 642 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ജർമനിയിൽ രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്തായി. 1945 പേർക്ക് പുതിയതായ രോഗം സ്ഥിതീകരിച്ചു.
അതേസമയം, ബ്രിട്ടണിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. 5000 അധികം പേർക്ക് പുതിയതായി വൈറസ് ബാധിച്ചു. മരണ സംഖ്യ 11,464 ആയി, 888 പേരാണ് ഇന്നലെ മാത്രം ബ്രിട്ടണിൽ മരിച്ചത്.
Story highlight: Worldwide, the number of people affected by covid has reached 1,60,447
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here